Friday, March 5, 2010

ആത്മഹത്യ ചെയ്യുന്നതിനുള്ള കാരണങ്ങള്‍


ആത്മഹത്യ ചെയ്യുന്നതിനുള്ള കാരണങ്ങള്‍

എപ്പോഴും ദുരൂഹമാണ്;

മരിച്ചു കഴിഞ്ഞാലും -

നമുക്ക് തിരിച്ചറിയാന്‍ കഴിയാത്ത

ചില കാരണങ്ങള്‍.



പൊലിഞ്ഞുപോയ

പ്രണയത്തെക്കുറിച്ചോർത്തോ

പരീക്ഷയില്‍ വ്യസനിച്ചോ

ഇൻസ്റ്റാൾമെന്റിൽ വാങ്ങിയ

്രിഡ്ജിന്റെയും കാറിന്റെയും

കുടിശ്ശിക ഏറിവരുന്നതിൽ ആശങ്കപ്പെട്ടോ-

നിങ്ങള്‍ ആത്മഹത്യ ചെയ്തേക്കാം.

കാരണങ്ങളെന്തുമാകട്ടെ

നിങ്ങളുടെ ആത്മഹത്യ ഒരു യഥാര്ത്യമാകുന്നു.

ആകാശത്തേക്കുയർന്നു നിൽക്കുന്ന
ഇലകൊഴിഞ്ഞ മരങ്ങളെ നോക്കുക
നിരാശയുടെ ഒരിലപോലുമില്ലാത്ത
നിർത്താതെയുള്ള പെയ്ത്തിൽ
ഉരുകിയൊലിച്ച്…
കത്തുന്ന വെയിലിൽ നനഞ്ഞൊട്ടി
ആകാശത്തേക്കുയർന്നു നിൽക്കുന്ന
ഇലകൊഴിഞ്ഞ മരങ്ങളെ നോക്കുക.

ഇപ്പോൾ
ജീവിതത്തിന്റെ വഴികളും
ആത്മഹത്യപോലെ ദുരൂഹമാണു……….


2004 ജൂലൈ 19 ദേശാഭിമാനി ദിനപത്രം

2 comments:

kureeppuzhasreekumar said...

athmahathya lokathu valare kayappetuthappetta vishayamanu.
ethra kazhukiyalum niram mangathathu.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഈ കവിതയും നന്നായി. പറഞ്ഞതൊക്കെ സത്യം. ലളിതമായി പറഞ്ഞു.
കൂടുതല്‍ ഭാവസാന്ദ്രമായി, ശക്തമായി എഴുതാന്‍ കഴിയട്ടെ.