Monday, March 15, 2010


വെയിൽക്കാലം…


ഒരു മഴ വരും
മരുഭുമികളുടെ അതിരുകളെ
അത് കീഴ്പ്പെടുത്തും.
ജീവിതത്തിന്റെ ഉച്ചയിലേക്ക്
അത് പെയ്തു തോരും.
നെഞ്ചിലെ കടലിരമ്പം
നിലയ്ക്കുന്ന രാത്രിയിൽ
നമ്മൾ കൈകോർത്ത് പിടിച്ച്
എല്ലാ മഴയും നനയാനായി
നടക്കാനിറങ്ങും.
പ്ലാസ്റ്റിക് ചെരിപ്പുകൾക്കിടയിൽ
പിടഞ്ഞു മരിച്ച വാകപ്പൂക്കളെ
തട്ടിത്തെറിപ്പിച്ച്
അടഞ്ഞ ക്ലാസ്സ് മുറിക്കു വെളിയിലുടെ
നമ്മൾ നടന്നു പോകും.

ഇന്ന്
ഓർമ്മയുടെ അവസാനത്തെ
അടയാളങ്ങളേയും മായ്ച്ചുകൊണ്ട്
മഴ പെയ്യുകയാണു.
ക്യാമറയുടെ നനുത്ത ചില്ലിൽ
മഴയുടെ വിരൽ സ്പർശം.
ചിലമ്പിച്ച വാക്കുകൾ കൊണ്ട്
വരയ്ക്കാൻ കഴിയാത്ത
ജല ഭൂപടങ്ങൾ.


ഓർമ്മയുണ്ടാകും സുഹൂത്തേ
മോർച്ചറിക്ക് വെളിയിലെ
കൂട്ടുകാരില്ലാത്ത സന്ധ്യകൾ
...

2 comments:

Haridev.S.Cheriazheeckal said...

plastic cheruppukalkkadiyile vaakappookkal... kollaaam...........how callous.....

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഈ കവിത എനിക്ക് ഇഷ്ടപ്പെട്ടു. കാല്‍വിന്‍, നിരീക്ഷണബുദ്ധി അല്പംകൂടി ഉയരട്ടെ. ആശംസകള്‍.