പരീക്ഷാഹാളിലെ ജീവിതം
ഒരു പൂവു കൊഴിയുന്നപോലെ
അടരുന്ന ജീവിതം.
മധുരം ചുരത്തുന്ന വാക്കുതൻ
മടിയിൽ തലവയ്ച്ചുറങ്ങുവാനും,
ഇതിഹാസമാകുവാനാകാതെ തളരുമ്പോൾ
അറിയാതെ പ്രാർത്ഥിക്കുവാനും,
അണപൊട്ടിയൊഴുകും ശകാരവർഷങ്ങൾക്കിടയിൽ
കുട ചൂടി നിൽക്കുവാനും,
പറയാതെ പറയുന്ന പരിഭവക്കാറ്റിൽ
ഉലയാത്ത ദീപമാകാനും,
കരയുന്ന കുഞ്ഞിന്റെ കാതിൽ താരാട്ടായ് തഴുകുന്ന
കാറ്റായി മാറാൻ,
പുലരിയോടൊപ്പമുണരാൻ,
സന്ധ്യതൻ ചിറകേറി
സ്വപ്നശൈലങ്ങളിൽ ചേക്കേറാൻ,
കവിയായ്,
കാലനായ്,
കരൾ കരളുന്ന ഗുരുവായ്
ജീവിതം നിൽക്കുമ്പോൾ,
ചിലനേരമെന്തിനോ ചിരിയായ് കരച്ചിലായ്
അടരുന്ന പൂവിനൊപ്പം
അലയും മനസ്സായ്
പിന്നെ ഇതുപോലെ
അർതഥരഹിതമായ് പദങ്ങൾ നിരത്തും
ഞാനായും ജീവിതം……
ഒരു പൂവു കൊഴിയുന്നപോലെ
അടരുന്ന ജീവിതം.....
No comments:
Post a Comment