പരീക്ഷാഹാളിലെ ജീവിതം- ഭാഗം 2
ഇത്തവണയും ഇരയായിത്തന്നെ..
ഇരയുടെ ദൈന്യവും
വേട്ടക്കാരന്റെ
കടിച്ചു കുടയുകയാണിപ്പോൾ…
പതിനാറുകാരിയുടെ വെന്ത ഉടൽ പോലെ,
പായൽ മൂടിയ കുളത്തിലെ
ചുവന്ന പാവാട പോലെ..
ഒരു കാൽപ്പനിക ദ്രശ്യം.
അസ്വസ്തതയുടെ ഓരോ കുമിളയും
പൊട്ടിയടരുന്നു….
നിശബ്ദതയുടെ ഇടവേളകളെ
സംഗീതം കൊണ്ട് പകരം വയ്ക്കാനാകാതെ..
മുറിപ്പാടുകളെ ചുംബിച്ചുണക്കാനാകാതെ…..
നിഷേധത്തിന്റെ നരകളോരോന്നും
പിഴുതു മാറ്റിയിട്ടും പിന്നെയും.. പിന്നെയും...
തിരുശേഷിപ്പുകൾ……………………….